എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Thursday, 3 November 2016

ജനയുഗം പത്രവിതരണം 

കുട്ടികളിൽ  പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ പത്രങ്ങളുടെ എണ്ണം കൂട്ടുന്നതിനായി സന്നദ്ധ സംഘടനകളും വ്യക്തികളും തയ്യാറാകുന്നു.നിലവിൽ സ്കൂളിൽ 5 പത്രമാണ് വരുന്നത്.അതോടൊപ്പം 3  ജനയുഗം പത്രം കോട്ടമടൽ ശ്രീ.സനൂപ് പെരിയാൽ ആണ് നൽകിയത്. ജനയുഗം പത്ര ഏജന്റ് എം.ശശിധരൻ സ്കൂൾ ലീഡർക്ക് പത്രം നൽകി വിതരണോൽഘാടനം നടത്തി .



സ്കൂൾ പ്രവർത്തിപരിചയ ശില്പശാല 05/ 09 / 2016 

 പ്രവർത്തിപരിചയ മേളയുടെ മുന്നോടിയായി കുട്ടികൾക്കു പരിശീലനം നൽകുന്നതിനായി പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.ഉഷ ടീച്ചർ (ജി.എൽ .പി.എസ് .പടന്നക്കാട് ),ജെ.പി.സർ വെള്ളരിക്കുണ്ട് എന്നിവരാണ് പരിശീലനം നൽകിയത്.ഫാബ്രിക് പെയിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിങ് ,പനയോല കൊണ്ടുള്ള ഉൽപ്പന്നം ,പാവ നിർമാണം എന്നെ ഇനങ്ങളിലാണ് പരിശീലനം നൽകിയത്.



Wednesday, 2 November 2016

തലമുറകളുടെ സംഗമവേദിയിൽ അധ്യാപക ദിനാഘോഷം 

ഗുരുസംഗമവും ഗുരുവന്ദനവുമായി...........

പൂർവ്വസൂരികളായ അധ്യാപക ശ്രേഷ്‌ഠർക് വരവേൽപ്പും വന്ദനവുമായി  ഒരുക്കി.അധ്യാപകദിനാഘോഷം വേറിട്ടതാക്കി. വിരമിച്ച പി.പദ്മനാഭൻ  മാസ്റ്റർ,പി.വി.കരുണാകരൻ മാസ്റ്റർ,ടി.വിജയമ്മ ടീച്ചർ,കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ.വി.കുഞ്ഞമ്പു മാസ്റ്റർ ,എ.എൽ.സാവിത്രിക്കുട്ടി ടീച്ചർ എന്നീ അധ്യാപകർ അധ്യാപന ജീവിതത്തിന്റെ മധുരമായ ഓർമ്മകൾ പങ്കുവെച്ചു.നാലു തലമുറകളുടെ പ്രതിനിധികളാണ് ഒരേ വേദിയിൽ ഒത്തുചേർന്നത്.സ്വാഗതഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി കുട്ടികൾ പൂർവകാല ഗുരുക്കന്മാരെ വേദിയിലേക്കു ആനയിച്ചു.തുടർന്ന് ഗുരുവന്ദന നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപനത്തിന്റെ, അധ്യാപകന്റെ മഹിമ വിളിച്ചോതുന്ന കലാപ്രകടനമായി ശില്പം മാറി.അനുസ്മരണ പ്രസംഗം ,കവിതാലാപനം എന്നിവ ശ്രദ്ധേയമായി.



ചിങ്ങം 1 . കർഷക ദിനം 

കര്ഷകദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും വിവിധതരം കൃഷികളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും മനസിലാക്കുന്നതിന് കുട്ടികൾ മികച്ച കര്ഷകനുമായി അഭിമുഖം നടത്തി.പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവായ ശ്രീ.കുഞ്ഞമ്പു പരപ്പയാണ് അഭിമുഖത്തിനെത്തിയത്.സ്കൂളിലെ ഭൂരിഭാഗം കുട്ടികളും അവരുടെ സ്വന്തം പച്ചക്കറി വിളയുമായാണ് സ്കൂളിലെത്തിയത്.വിവിധതരം ഇലകളും ,വാഴക്കാമ്പ്,കൂമ്പ് ,താളിന് തണ്ട് ,ചേനത്തണ്ട് ,തുടങ്ങിയ നടൻ സാധനങ്ങളും കുട്ടികൾ കൊണ്ടുവന്നത് കൗതുകമായി.36 ഓളം ഇനങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു .പ്രദര്ശനത്തിന് ശേഷം മാതൃസമിതിയുടെ സഹായത്തോ ടെ നാടൻ സദ്യ ഒരുക്കി കുട്ടികൾക്കു നൽകി.ഹരിതക്ലബ്‌ പ്രവർത്തനത്തിന് നേതൃത്വം നൽകി,




സ്വാതന്ത്ര്യ ദിനാഘോഷം 15/ 08/ 16 

സ്വാതന്ത്ര്യ ദിനാഘോഷം" ഭാരതയാത്ര " എന്ന പരിപാടിയുമായി വേറിട്ട അനുഭവമാക്കി തീർക്കുവാൻ സാധിച്ചു.ജമ്മുകശ്മീർ മുതൽ കേരളം വരെ 29 സംസ്ഥാനങ്ങളിലെ പുരുഷ-സ്ത്രീ വേഷത്തിൽ പ്ലക്കാർഡുകളുമായി കുട്ടികൾ റാലിയിൽ അണിനിരന്നു.വിവിധ സംസ്ഥാനങ്ങളിലെ 
ഭാഷ,വേഷം, കല, രാജ്യതലസ്ഥാനം,നദികൾ,വിനോദസഞ്ചാരകേന്ദ്രങ്ങൾ,കൃഷി, മറ്റു സവിശേഷതകൾ എന്നിവ വേദിയിൽ പിന്നണിഗാനത്തിന്റെ അകമ്പടിയിൽ കുട്ടികൾ അവതരിപ്പിച്ചു.ഇന്ത്യയുടെ വൈവിധ്യതയുടെ നേർക്കാഴ്ചയായി പരിപാടി മാറി.അസംബ്ലിയിൽ പതാകയുയർത്താൽ സ്വാതന്ത്ര്യ ദിനറാലി,ലഘു പ്രഭാഷണം,സ്വാതന്ത്ര്യ സമര സംഭവങ്ങൾ കോർത്തിണക്കി സംഗീത ശില്പം മാഗസിൻ,ദേശഭക്തിഗാനാലാപനം ,ചുമർപത്രിക എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തെ സമ്പന്നമാക്കി.

വിത്ത് വിതരണം 

ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കുട്ടികൾക്കു വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു.വിത്ത് വിതരണോത്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.യോഗത്തിൽ പി.ടി.എ.വൈസ് പ്രസിഡന്റ് അധ്യക്ഷനായി .മാതൃസമിതി  പ്രസിഡന്റ് രജനി സുരേശൻ ആശംസ നേർന്നു.വീട്ടിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നവരെ ഗൃഹസന്ദർശനം നടത്തി മികച്ച കുട്ടികര്ഷകനെ കണ്ടെത്തി അനുമോദിക്കാൻ തീരുമാനിച്ചു.


പി.ടി.എ.ജനറൽ ബോഡി യോഗം 29 / 07/ 16 

2016 - 17  വർഷത്തെ ജനറൽ ബോഡി യോഗം 29/ 07/ 16  നു ചേർന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷനായി .പഞ്ചായത്ത്  വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ പൊതുയോഗം ഉൽഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പിരിഞ്ഞുപോകുന്ന പി.ടി.എ.എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് വാർഡ് മെമ്പർ ഉപഹാരം നൽകി.ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റ് ആയി ടി.എ രവീന്ദ്രനും മാതൃസമിതി പ്രസിഡന്റ് ആയി രജനി സുരേശനും ചുമതലയേറ്റു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 26 / 07 2016 

       ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികളിലേക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളും പാലിച്ചുകൊണ്ട്‌ ക്ലാസ് ലീഡർ,സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.നാമനിർദേശ പത്രിക നൽകൽ ,സൂഷ്മപരിശോധന,പ്രചാരണ പ്രവർത്തനം ,വോട്ടെടുപ്പ്,വോട്ടെണ്ണൽ,ഫലപ്രഖ്യാപനം എന്നിവ നടന്നു.പ്രിസൈഡിങ് ഓഫീസർ,പോളിങ് ഓഫീസർ ഒഫീഷ്യൽസ് തുടങ്ങിയവരെല്ലാം കുട്ടികൾ തന്നെയായിരുന്നു.
സ്കൂൾ ലീഡറായി 6 ക്ലാസ്സിലെ അനഘ ബിജുവിനെ തെരഞ്ഞെടുത്തു.


 

Tuesday, 20 September 2016

ചാന്ദ്രദിന പരിപാടികൾ 

 ചാന്ദ്രദിനം  വളരെ സമുചിതമായികൊണ്ടാടി .അന്നേദിവസംതന്നെ ശാസ്ത്രക്ലബ് ഉദ്ഘാടനവും നടന്നു .ക്ലബ്ബിന്റെ ഉത്‌ഘാടനം തായന്നൂർ ഗവണ്മെന്റ് രസതന്ത്ര അദ്ധ്യാപകൻ ജോയ്‌സ് ജോസഫ് നിർവഹിച്ചു .ഹെഡ്മാസ്റ്റർ എ ആർ വിജയകുമാർ അധ്യക്ഷനായി .ജിജോ .പി .ജോസഫ് ,ബിന്ദു .എം .വി ,കുമാരി നിതീഷാ  ബിനു ,മാസ്റ്റർ അക്ഷയരാജ് എന്നിവർ സംസാരിച്ചു .ചാന്ദ്രയാത്രയിലൂടെ എന്ന വിഷയത്തിൽ ജോയ്‌സ് സാർ ക്ലാസ്സ് നയിച്ചു .ചാന്ദ്രമനുഷ്യൻ ,ഗ്രഹങ്ങളെ അറിയാം ,അംബിളിയമ്മാവൻ നൃത്ത ശിൽപ്പം എന്നിവ പരിപാടിയുടെ ഭാഗമായി .



Friday, 19 August 2016

                          ബഷീർ അനുസ്മരണം 
ജുലായ് 5 . ബഷീർ ചരമദിനം .
വിദ്യാരംഗം കല സാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കഥകളും കഥാപാത്രങ്ങളും നേരനുഭവമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു പുരോഗമന കല സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവും സാംസ്കാരിക പ്രഭാഷകനുമായ ജി.അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി.കുട്ടികൾ നാടകാവിഷ്‌ക്കാരവുമായി രംഗത്ത് വന്നു.ബഷീറിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട് സി.ഡി.പ്രദർശനവും കഥാപരിചയവും എൽ.പി.ക്ലാസ്സിൽ നടത്തി.

Thursday, 18 August 2016

    സ്കൗട്ട് & ഗൈഡ്  പുതിയ കൂട്ടുകാരെ വരവേൽക്കൽ
 2016 -17 വർഷത്തിലെ സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തിലേക്ക് പുതിയ കൂട്ടുകാരെ വരവേൽക്കുന്ന പരിപാടി 1 .7 .16  ന് നടന്നു.സ്വാഗതഗാനം പാടിക്കൊണ്ടും പൂച്ചെണ്ട് നൽകിയും പുതിയ കൂട്ടുകാരെ വരവേറ്റു. 































































 

Thursday, 30 June 2016

യോഗ ദിനത്തിൽ കാട്ടിപ്പോയിൽ ആയുർവേദ ഹോസ്പിറ്റൽ ഡോക്ടർ ഉഷ സ്കൂളിൽ എത്തി കുട്ടികൾക്ക് യോഗ പരിശീലനവും ക്ലാസ്സും നടത്തി .

Wednesday, 29 June 2016

 വായന വാരാചരണം .

കവി  വിനയചന്ദ്രൻ സി . എം. വായന വാരാചരണത്തിന്റെയും  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം  നിർവഹിച്ചു .കുട്ടികൾ കവിയുമായി അഭിമുഖം നടത്തി .ഹെഡ്മാസ്റ്റെർ അധ്യക്ഷത വഹിച്ചു .ടി  എ  രവി (പി ടി എ പ്രെസിഡെന്റ് ),രജനി (എം പി ടി എ പ്രെസിഡന്റ് )എന്നിവർ സംസാരിച്ചു .ജിജോ പി ജോസഫ് നന്ദിയും അനിതകുമാരി സ്വാഗതവും പറഞ്ഞു .

 



ചങ്ങമ്പുഴ അനുസ്മരണം ജൂൺ 17 .
ചങ്ങമ്പുഴ അനുസ്മരണം വിവിധ പരിപാടികളോടെ കൊണ്ടാടി .ചങ്ങമ്പുഴ കവിതകളുടെ ആലാപനം ,ചങ്ങമ്പുഴ കവിതയുടെ വരികൾക്ക് അനുസൃതമായ നൃത്ത ശിൽപ്പം ,അനുസ്മരണ പ്രഭാഷണം ,ഫോട്ടോയിൽ പുഷ്പാർച്ചന എന്നിവ നടന്നു .എല്ലാ ക്ലാസ്സിലും ചുമർ പത്രിക തയ്യാറാക്കി .










Friday, 10 June 2016





ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
അസ്സംബ്ലിയിൽ പ്രതിഞ്ജ ,പരിസ്ഥിതിദിന സന്ദേശം ,മരത്തൈ വിതരണം ,സി ഡി  പ്രദർശനം ,സ്കൂൾ വളപ്പിൽ മാവു ,തെങ്ങ്  നടീൽ എന്നിവ പരിപാടിയുടെ ഭാഗമായി .സ്കൂൾ  പച്ചക്കറി തോട്ടതിനു തുടക്കമായി .

Sunday, 5 June 2016





  • 2016-17 അധ്യയന വര്ഷത്തേക്ക് എവർക്കും സ്വാഗതം.

    2016-17 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല പ്രവേശനോത്സവത്തിന് ബിരിക്കുളം എയുപി സ്കൂൾ വേദിയായി .വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബിരിക്കുളം ടൌൺ ചുറ്റി റാലി  നടത്തി .തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ഈരടികൾക്ക് നൃത്ത ചുവടുകളുമായി കൊച്ചുകലകാരികൾ വേദിയിലെത്തി .അംഗനവാടിയിൽ നിന്നും എത്തിയ പുതിയകൂട്ടുകാർ വേദിയിൽ നൃത്തം അവതരിപ്പിച്ചത് ഏവര്ക്കും ആവേശമായി .തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ  പി രാജൻ പ്രവേശനോത്സവതിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു .നവാഗതരും അധ്യാപകരും അക്ഷരദീപം  തെളിച്ചു .പിടിയെ പ്രസിഡന്റ്‌ ടി എ രവി അധ്യക്ഷത വഹിച്ചു .പുതിയ കൂട്ടുകാർക്കുള്ള യുണിഫോം ,പo നോപകരണ ക്വിറ്റ് ,പാത്രം എന്നിവയുടെ വിതരനോത്ഘാടനം കിനാനൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വിധുപാല നിർവഹിച്ചു ഉപജില്ല വിദ്യാഭ്യാസ  ഓഫീസർ ശ്രീമതി ഹെലെൻ മുഖ്യപ്രഭാഷണം നടത്തി . .വാർഡ് മെംബർ മാരായ രാമ .സി ,കെ  പി ചിത്രലേഖ ,സി  വി  ബാലകൃഷ്ണൻ ,ശ്രീമതി വിജയമ്മ ടീച്ചർ ,ഡയട്ട് സീനിയർ ലക്ചറർ രാമനാഥൻ മാസ്റ്റർ ,മാനെജ്മെന്റ് പ്രതിനിധി  പി  .പത്മനാഭൻ മാസ്റ്റർ ,ബി ആർ സി കോഡിനെറ്റർ ജയപ്രസാദ് ,എം പി ടി എ  പ്രസിഡന്റ്‌ ശ്രിമതി രജനി സുരേസൻ ,സീനിയർ അസിസ്റ്റ് ശ്രീമതി വി എൻ  സൂര്യകല എന്നിവര് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ഹെട്മാസ്റെർ എ ആർ വിജയകുമാർ സ്വാഗതവും smt ബിന്ദു എം വി നന്ദിയും പറഞ്ഞു .തുടർന്ന് ബാലചന്ദ്രൻ കൊട്ടോടി നാടൻ പാട്ടിലൂടെയും വയലിനിലൂടെയും ,മാജിക്കിലൂടെയുംപൊതു വിദ്യഭ്യാസത്തിന്റെ  പ്രസക്തി വളരെ നന്നായി അവതരിപ്പിച്ചു .ഉചഭക്ഷണത്തോടൊപ്പംപായസവും  നൽകി .