നമ്മുടെ സ്ക്കൂളിന്റെ 64 മത് വാർഷികാഘോഷത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ എസ് കുരിയാക്കോസ് നിർവഹിച്ചു പി ടി എ പ്രസിഡന്റ് പി എൻ രാജ്മോഹനൻ അധ്യക്ഷത വഹിച്ചു.ബി പി ഒ സണ്ണി.പി.കെ പ്രഭാഷണം നടത്തി .കഴിഞ്ഞ ഒരുവര്ഷക്കാലം നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മിഴിവ് പത്രത്തിന്റെ പ്രകാശനം വാര്ഡ് മെമ്പർ കെ പി ചിത്രലേഖ നിർവഹിച്ചു .കുട്ടികളുടെ സൃഷ്ട്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കളിവഞ്ചി മാസികയുടെ പ്രകാശനം യുവ കവയത്രി കുമാരി നിരഞ്ജന നിർവഹിച്ചു.എം.പിടി എ പ്രസിഡന്റ് നളിനി.കെ സ്കൂൾ ലീഡർ സിദ്ദര്ത് ക.എന്നിവർ ആശംസകൾ നേർന്നു .ഹെഡ്മാസ്റ്റർ എ ആർ വിജയകുമാർ സ്വാഗതവും അനിതാകുമാരി നന്ദിയും പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
No comments:
Post a Comment
write your comments here.