എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday, 28 June 2015

വായനാവാരാചരണം

വായനാവാരാചരണം ,4  മുതൽ 7 വരെ ക്ലാസുകൾ വായന മരം ഒരുക്കി .അക്ഷര ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി .വി.എൻ .സൂര്യകല ,ജിജോ.പി ജോസഫ്‌ എന്നിവർ സംസാരിച്ചു .

Saturday, 27 June 2015

ചങ്ങബുഴ അനുസ്മരണം ജൂണ് 17


ചങ്ങബുഴ അനുസ്മരണം ജൂണ് 17   .... ചങ്ങബുഴ കവിതകളുടെ ആലാപനം ,കവിതയുടെ ഈരടികൾക്ക് അനുസരിച്ചു നൃത്ത ചുവടുകൾ,സിനിമാഗാനമായ ചങ്ങബുഴ പാട്ടുകളുടെ ആലാപനം ,4 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പ്രധിനിധികളുടെ ലഘു പ്രാഭാഷണം എന്നിവ പരിപാടിയുടെ ഭാഗമായി .ഹെഡ്മാസ്റ്റർ എ.ആർ വിജയകുമാർ ,സ്റ്റാഫ് സെക്രട്ടറി അനിത കുമാരി എന്നിവർ സംസാരിച്ചു .ശ്രി ജിജോ.പി ജോസഫ് പരിപടികൾക്ക് നേതൃത്വം നല്കി

Friday, 26 June 2015


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം 

പരിസ്ഥിതിദിനത്തിൽ കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വളപ്പിൽ മരതൈകൾ വച്ചുപിടിപ്പിച്ചു .പരിപാടിയുടെ ഉത്ഘാടനം വാർഡ്‌ മെമ്പർ  കെ .പി .ചിത്രലേഖ നിർവഹിച്ചു .ഹെഡ്മാസ്റർ സന്ദേശം നൽകി. കുട്ടികൾനൃത്ത ശിൽപ്പം അവതരിപ്പിച്ചു .

Tuesday, 23 June 2015

പ്രവേശനോത്സവം ഉത്ഘാടനം

 നാടൻ പാട്ട് ..


റാലി 



  •  മാജിക്ക്  ഷോ 

പ്രവേശനോത്സവം 2015  ജൂണ്‍ 1 

Wednesday, 17 June 2015

2015-16-അധ്യായന വർഷത്തെക്ക്  ഏവര്ക്കും സ്വാഗതം .

നവാഗതരെ വരവേൽക്കൽ (പ്രവേശനോത്സവം )
വളരെ വിപുലമായ രീതിയിൽ നടന്നു .കിനാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ടാന്ടിംഗ് കമ്മിറ്റി ചെയർമാൻ smt വിദുപാല പരിപാടിയുടെ ഉത്ഘാടനം നടത്തി .വാർഡ്‌ മെമ്പർ കെ .പി ചിത്രലേഖ പഠനോപകരണ൦, യുണിഫോം ,പാത്ര൦ ,എന്നിവയുടെ വിതരനോത്ഘാടനം നടത്തി.pta പ്രസിഡന്റ്‌ പി.എൻ രാജ്മോഹനൻ അധ്യക്ഷത വഹിച്ചു ഹെട്മാസ്റെർ സ്വാഗതവും ,സ്റ്റാഫ്‌ സെക്രട്ടറി നന്ദിയും പറഞ്ഞു .വി.ഭാസ്കരൻ ,യു .കുഞ്ഞിരാമൻ ,പി.രത്നാകരൻ ,വി.എൻ സൂര്യകല ,അനിത പ്രസാദ്‌ എന്നിവർ സംസാരിച്ചു .ടൌണ്‍ ചുറ്റി വാദ്യമേളത്തിന്റെ അകമ്പടിയോടെ റാലി നടത്തി .കുട്ടികളുടെ നൃത്തങ്ങൾ ,നാടൻ പാട്ട് ,മാജിക്‌ ഷോ ,പായസ൦ എന്നിവ പരിപാടികൾക്ക് കൊഴുപ്പേകി .