എ യു പി എസ് ബിരിക്കുളം.
Thursday, 30 June 2016
Wednesday, 29 June 2016
വായന വാരാചരണം .
കവി വിനയചന്ദ്രൻ സി . എം. വായന വാരാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം നിർവഹിച്ചു .കുട്ടികൾ കവിയുമായി അഭിമുഖം നടത്തി .ഹെഡ്മാസ്റ്റെർ അധ്യക്ഷത വഹിച്ചു .ടി എ രവി (പി ടി എ പ്രെസിഡെന്റ് ),രജനി (എം പി ടി എ പ്രെസിഡന്റ് )എന്നിവർ സംസാരിച്ചു .ജിജോ പി ജോസഫ് നന്ദിയും അനിതകുമാരി സ്വാഗതവും പറഞ്ഞു .
Sunday, 5 June 2016
2016-17 അധ്യയന വര്ഷത്തേക്ക് എവർക്കും സ്വാഗതം.
2016-17 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല പ്രവേശനോത്സവത്തിന് ബിരിക്കുളം എയുപി സ്കൂൾ വേദിയായി .വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബിരിക്കുളം ടൌൺ ചുറ്റി റാലി നടത്തി .തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ഈരടികൾക്ക് നൃത്ത ചുവടുകളുമായി കൊച്ചുകലകാരികൾ വേദിയിലെത്തി .അംഗനവാടിയിൽ നിന്നും എത്തിയ പുതിയകൂട്ടുകാർ വേദിയിൽ നൃത്തം അവതരിപ്പിച്ചത് ഏവര്ക്കും ആവേശമായി .തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി രാജൻ പ്രവേശനോത്സവതിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു .നവാഗതരും അധ്യാപകരും അക്ഷരദീപം തെളിച്ചു .പിടിയെ പ്രസിഡന്റ് ടി എ രവി അധ്യക്ഷത വഹിച്ചു .പുതിയ കൂട്ടുകാർക്കുള്ള യുണിഫോം ,പo നോപകരണ ക്വിറ്റ് ,പാത്രം എന്നിവയുടെ വിതരനോത്ഘാടനം കിനാനൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിധുപാല നിർവഹിച്ചു ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹെലെൻ മുഖ്യപ്രഭാഷണം നടത്തി . .വാർഡ് മെംബർ മാരായ രാമ .സി ,കെ പി ചിത്രലേഖ ,സി വി ബാലകൃഷ്ണൻ ,ശ്രീമതി വിജയമ്മ ടീച്ചർ ,ഡയട്ട് സീനിയർ ലക്ചറർ രാമനാഥൻ മാസ്റ്റർ ,മാനെജ്മെന്റ് പ്രതിനിധി പി .പത്മനാഭൻ മാസ്റ്റർ ,ബി ആർ സി കോഡിനെറ്റർ ജയപ്രസാദ് ,എം പി ടി എ പ്രസിഡന്റ് ശ്രിമതി രജനി സുരേസൻ ,സീനിയർ അസിസ്റ്റ് ശ്രീമതി വി എൻ സൂര്യകല എന്നിവര് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ഹെട്മാസ്റെർ എ ആർ വിജയകുമാർ സ്വാഗതവും smt ബിന്ദു എം വി നന്ദിയും പറഞ്ഞു .തുടർന്ന് ബാലചന്ദ്രൻ കൊട്ടോടി നാടൻ പാട്ടിലൂടെയും വയലിനിലൂടെയും ,മാജിക്കിലൂടെയുംപൊതു വിദ്യഭ്യാസത്തിന്റെ പ്രസക്തി വളരെ നന്നായി അവതരിപ്പിച്ചു .ഉചഭക്ഷണത്തോടൊപ്പംപായസവും നൽകി .
Friday, 3 June 2016
Subscribe to:
Posts (Atom)