എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Thursday, 29 January 2015

2014 -15 വർഷത്തെ ഉപജില്ല ,ജില്ല ,സംസ്ഥാന മത്സര വിജയികളായ കുരുന്നുകൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും

2014 -15 വർഷത്തെ ഉപജില്ല ,ജില്ല ,സംസ്ഥാന മത്സര വിജയികളായ കുരുന്നുകൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വക്കേറ്റ് പി.പി.ശ്യാമള ദേവി ഉത്ഘാടനം ചെയ്യുന്നു. ഡി .പി.ഒ  ബാലൻ മാഷ് ,ബി.ആർ .സി ട്രെയിനെർ അലോഷ്യസ് ജോർജ് ,ജിജോ.പി .ജോസഫ്‌ എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ എ ആർ .വിജയകുമാർ സ്വാഗതം പറഞ്ഞു.സ്റ്റാഫ്‌ സെക്രട്ടറി വി.കെ.റീന നന്ദി പറഞ്ഞു.
ഈ വർഷം  ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയം നേടാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു .

ഉപജില്ലാ    എൽപി ,യുപി ഗണിത ശാസ്ത്രമേള ,ശാസ്ത്ര മേള യുപി ,സംസ്‌കൃതോൽസവം യുപി പ്രവൃത്തിപരിചയമേള ഓവരോൾ എന്നിവയിൽ ഒന്നാം സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു .കൂടാതെ സാമൂഹ്യശാസ്ത്ര മേള എൽപി ,ശാസ്ത്രമേള  എൽപി ,പ്രവൃത്തി പരിചയ  മേള എൽപി ഓവർ ഓൾ രണ്ടാം സ്ഥാനവും നേടാൻ നമുക്കു കഴിഞ്ഞു .






No comments:

Post a Comment

write your comments here.