എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Thursday, 3 November 2016

ജനയുഗം പത്രവിതരണം 

കുട്ടികളിൽ  പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ പത്രങ്ങളുടെ എണ്ണം കൂട്ടുന്നതിനായി സന്നദ്ധ സംഘടനകളും വ്യക്തികളും തയ്യാറാകുന്നു.നിലവിൽ സ്കൂളിൽ 5 പത്രമാണ് വരുന്നത്.അതോടൊപ്പം 3  ജനയുഗം പത്രം കോട്ടമടൽ ശ്രീ.സനൂപ് പെരിയാൽ ആണ് നൽകിയത്. ജനയുഗം പത്ര ഏജന്റ് എം.ശശിധരൻ സ്കൂൾ ലീഡർക്ക് പത്രം നൽകി വിതരണോൽഘാടനം നടത്തി .



സ്കൂൾ പ്രവർത്തിപരിചയ ശില്പശാല 05/ 09 / 2016 

 പ്രവർത്തിപരിചയ മേളയുടെ മുന്നോടിയായി കുട്ടികൾക്കു പരിശീലനം നൽകുന്നതിനായി പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.ഉഷ ടീച്ചർ (ജി.എൽ .പി.എസ് .പടന്നക്കാട് ),ജെ.പി.സർ വെള്ളരിക്കുണ്ട് എന്നിവരാണ് പരിശീലനം നൽകിയത്.ഫാബ്രിക് പെയിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിങ് ,പനയോല കൊണ്ടുള്ള ഉൽപ്പന്നം ,പാവ നിർമാണം എന്നെ ഇനങ്ങളിലാണ് പരിശീലനം നൽകിയത്.



Wednesday, 2 November 2016

തലമുറകളുടെ സംഗമവേദിയിൽ അധ്യാപക ദിനാഘോഷം 

ഗുരുസംഗമവും ഗുരുവന്ദനവുമായി...........

പൂർവ്വസൂരികളായ അധ്യാപക ശ്രേഷ്‌ഠർക് വരവേൽപ്പും വന്ദനവുമായി  ഒരുക്കി.അധ്യാപകദിനാഘോഷം വേറിട്ടതാക്കി. വിരമിച്ച പി.പദ്മനാഭൻ  മാസ്റ്റർ,പി.വി.കരുണാകരൻ മാസ്റ്റർ,ടി.വിജയമ്മ ടീച്ചർ,കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ.വി.കുഞ്ഞമ്പു മാസ്റ്റർ ,എ.എൽ.സാവിത്രിക്കുട്ടി ടീച്ചർ എന്നീ അധ്യാപകർ അധ്യാപന ജീവിതത്തിന്റെ മധുരമായ ഓർമ്മകൾ പങ്കുവെച്ചു.നാലു തലമുറകളുടെ പ്രതിനിധികളാണ് ഒരേ വേദിയിൽ ഒത്തുചേർന്നത്.സ്വാഗതഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി കുട്ടികൾ പൂർവകാല ഗുരുക്കന്മാരെ വേദിയിലേക്കു ആനയിച്ചു.തുടർന്ന് ഗുരുവന്ദന നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപനത്തിന്റെ, അധ്യാപകന്റെ മഹിമ വിളിച്ചോതുന്ന കലാപ്രകടനമായി ശില്പം മാറി.അനുസ്മരണ പ്രസംഗം ,കവിതാലാപനം എന്നിവ ശ്രദ്ധേയമായി.



ചിങ്ങം 1 . കർഷക ദിനം 

കര്ഷകദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും വിവിധതരം കൃഷികളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും മനസിലാക്കുന്നതിന് കുട്ടികൾ മികച്ച കര്ഷകനുമായി അഭിമുഖം നടത്തി.പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവായ ശ്രീ.കുഞ്ഞമ്പു പരപ്പയാണ് അഭിമുഖത്തിനെത്തിയത്.സ്കൂളിലെ ഭൂരിഭാഗം കുട്ടികളും അവരുടെ സ്വന്തം പച്ചക്കറി വിളയുമായാണ് സ്കൂളിലെത്തിയത്.വിവിധതരം ഇലകളും ,വാഴക്കാമ്പ്,കൂമ്പ് ,താളിന് തണ്ട് ,ചേനത്തണ്ട് ,തുടങ്ങിയ നടൻ സാധനങ്ങളും കുട്ടികൾ കൊണ്ടുവന്നത് കൗതുകമായി.36 ഓളം ഇനങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു .പ്രദര്ശനത്തിന് ശേഷം മാതൃസമിതിയുടെ സഹായത്തോ ടെ നാടൻ സദ്യ ഒരുക്കി കുട്ടികൾക്കു നൽകി.ഹരിതക്ലബ്‌ പ്രവർത്തനത്തിന് നേതൃത്വം നൽകി,




സ്വാതന്ത്ര്യ ദിനാഘോഷം 15/ 08/ 16 

സ്വാതന്ത്ര്യ ദിനാഘോഷം" ഭാരതയാത്ര " എന്ന പരിപാടിയുമായി വേറിട്ട അനുഭവമാക്കി തീർക്കുവാൻ സാധിച്ചു.ജമ്മുകശ്മീർ മുതൽ കേരളം വരെ 29 സംസ്ഥാനങ്ങളിലെ പുരുഷ-സ്ത്രീ വേഷത്തിൽ പ്ലക്കാർഡുകളുമായി കുട്ടികൾ റാലിയിൽ അണിനിരന്നു.വിവിധ സംസ്ഥാനങ്ങളിലെ 
ഭാഷ,വേഷം, കല, രാജ്യതലസ്ഥാനം,നദികൾ,വിനോദസഞ്ചാരകേന്ദ്രങ്ങൾ,കൃഷി, മറ്റു സവിശേഷതകൾ എന്നിവ വേദിയിൽ പിന്നണിഗാനത്തിന്റെ അകമ്പടിയിൽ കുട്ടികൾ അവതരിപ്പിച്ചു.ഇന്ത്യയുടെ വൈവിധ്യതയുടെ നേർക്കാഴ്ചയായി പരിപാടി മാറി.അസംബ്ലിയിൽ പതാകയുയർത്താൽ സ്വാതന്ത്ര്യ ദിനറാലി,ലഘു പ്രഭാഷണം,സ്വാതന്ത്ര്യ സമര സംഭവങ്ങൾ കോർത്തിണക്കി സംഗീത ശില്പം മാഗസിൻ,ദേശഭക്തിഗാനാലാപനം ,ചുമർപത്രിക എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തെ സമ്പന്നമാക്കി.

വിത്ത് വിതരണം 

ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കുട്ടികൾക്കു വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു.വിത്ത് വിതരണോത്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.യോഗത്തിൽ പി.ടി.എ.വൈസ് പ്രസിഡന്റ് അധ്യക്ഷനായി .മാതൃസമിതി  പ്രസിഡന്റ് രജനി സുരേശൻ ആശംസ നേർന്നു.വീട്ടിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നവരെ ഗൃഹസന്ദർശനം നടത്തി മികച്ച കുട്ടികര്ഷകനെ കണ്ടെത്തി അനുമോദിക്കാൻ തീരുമാനിച്ചു.


പി.ടി.എ.ജനറൽ ബോഡി യോഗം 29 / 07/ 16 

2016 - 17  വർഷത്തെ ജനറൽ ബോഡി യോഗം 29/ 07/ 16  നു ചേർന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷനായി .പഞ്ചായത്ത്  വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ പൊതുയോഗം ഉൽഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പിരിഞ്ഞുപോകുന്ന പി.ടി.എ.എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് വാർഡ് മെമ്പർ ഉപഹാരം നൽകി.ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റ് ആയി ടി.എ രവീന്ദ്രനും മാതൃസമിതി പ്രസിഡന്റ് ആയി രജനി സുരേശനും ചുമതലയേറ്റു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 26 / 07 2016 

       ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികളിലേക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളും പാലിച്ചുകൊണ്ട്‌ ക്ലാസ് ലീഡർ,സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.നാമനിർദേശ പത്രിക നൽകൽ ,സൂഷ്മപരിശോധന,പ്രചാരണ പ്രവർത്തനം ,വോട്ടെടുപ്പ്,വോട്ടെണ്ണൽ,ഫലപ്രഖ്യാപനം എന്നിവ നടന്നു.പ്രിസൈഡിങ് ഓഫീസർ,പോളിങ് ഓഫീസർ ഒഫീഷ്യൽസ് തുടങ്ങിയവരെല്ലാം കുട്ടികൾ തന്നെയായിരുന്നു.
സ്കൂൾ ലീഡറായി 6 ക്ലാസ്സിലെ അനഘ ബിജുവിനെ തെരഞ്ഞെടുത്തു.