തലമുറകളുടെ സംഗമവേദിയിൽ അധ്യാപക ദിനാഘോഷം
ഗുരുസംഗമവും ഗുരുവന്ദനവുമായി...........
പൂർവ്വസൂരികളായ അധ്യാപക ശ്രേഷ്‌ഠർക് വരവേൽപ്പും വന്ദനവുമായി ഒരുക്കി.അധ്യാപകദിനാഘോഷം വേറിട്ടതാക്കി. വിരമിച്ച പി.പദ്മനാഭൻ മാസ്റ്റർ,പി.വി.കരുണാകരൻ മാസ്റ്റർ,ടി.വിജയമ്മ ടീച്ചർ,കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ.വി.കുഞ്ഞമ്പു മാസ്റ്റർ ,എ.എൽ.സാവിത്രിക്കുട്ടി ടീച്ചർ എന്നീ അധ്യാപകർ അധ്യാപന ജീവിതത്തിന്റെ മധുരമായ ഓർമ്മകൾ പങ്കുവെച്ചു.നാലു തലമുറകളുടെ പ്രതിനിധികളാണ് ഒരേ വേദിയിൽ ഒത്തുചേർന്നത്.സ്വാഗതഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി കുട്ടികൾ പൂർവകാല ഗുരുക്കന്മാരെ വേദിയിലേക്കു ആനയിച്ചു.തുടർന്ന് ഗുരുവന്ദന നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപനത്തിന്റെ, അധ്യാപകന്റെ മഹിമ വിളിച്ചോതുന്ന കലാപ്രകടനമായി ശില്പം മാറി.അനുസ്മരണ പ്രസംഗം ,കവിതാലാപനം എന്നിവ ശ്രദ്ധേയമായി.
No comments:
Post a Comment
write your comments here.