നവകേരള മിഷൻ - ഹരിതകേരളം പദ്ധതി
- പഞ്ചായത്തു തല ഉൽഘാടനം
നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത-മാലിന്യമുക്ത പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം സ്കൂളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളോടെ നടന്നു.അസ്സംബ്ലിയിൽ പദ്ധതിയുടെ സന്ദേശം വിശദീകരിച്ചു ഗ്രേ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉൽഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ചിത്രലേഖ .കെ.പി.പ്രതിജ്ഞാ വാചകം ചൊല്ലി.വൈ.പ്രസിഡണ്ട് വി.ബാലകൃഷ്ണൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ ,പി.റ്റി എ.പ്രസിഡണ്ട് എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.
പദ്ധതിയുടെ മുദ്രാവാക്യമെഴുതിയ ബാനർ,പ്ലക്കാർഡുകൾ എന്നിവയേന്തി സ്കൗട്ട്&ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ജനകീയ റാലി ,പരിസര ശുചീകരണം തെരുവോരചിത്രരചന - ആർട്ടിസ്റ് സാജൻ.പി യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥികളും സ്കൂൾ കുട്ടികളും പങ്കെടുത്തു...മുഴുവൻ വിദ്യാർത്ഥികൾക്കും വിത്ത് വിതരണം കൃഷി ഓഫീസർ ഡി.എൽ.സുമ നടത്തി. 1 മുതൽ 7 വരെ കുട്ടികൾ ബോൾപേന വാർഡ് മെംബെർക്കു കൈമാറി 'മഷിപ്പേന സമ്പൂർണ വിദ്യാലയം " പ്രഖ്യപനം നടത്തി.7- ക്ലാസ്സുകാർക്ക് മഷിപ്പേന വിതരണം ചെയ്തു.




























