എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Tuesday, 7 March 2017

          നവകേരള മിഷൻ - ഹരിതകേരളം പദ്ധതി 

                                          - പഞ്ചായത്തു തല ഉൽഘാടനം 

നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത-മാലിന്യമുക്ത പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം സ്കൂളിൽ ശ്രദ്ധേയമായ  പ്രവർത്തനങ്ങളോടെ നടന്നു.അസ്സംബ്ലിയിൽ പദ്ധതിയുടെ സന്ദേശം വിശദീകരിച്ചു ഗ്രേ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉൽഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ചിത്രലേഖ .കെ.പി.പ്രതിജ്ഞാ വാചകം ചൊല്ലി.വൈ.പ്രസിഡണ്ട് വി.ബാലകൃഷ്ണൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ ,പി.റ്റി എ.പ്രസിഡണ്ട് എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.
                         പദ്ധതിയുടെ മുദ്രാവാക്യമെഴുതിയ ബാനർ,പ്ലക്കാർഡുകൾ എന്നിവയേന്തി സ്കൗട്ട്&ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ജനകീയ റാലി ,പരിസര  ശുചീകരണം തെരുവോരചിത്രരചന - ആർട്ടിസ്‌റ് സാജൻ.പി യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥികളും സ്കൂൾ കുട്ടികളും പങ്കെടുത്തു...മുഴുവൻ വിദ്യാർത്ഥികൾക്കും വിത്ത് വിതരണം കൃഷി ഓഫീസർ ഡി.എൽ.സുമ നടത്തി. 1 മുതൽ 7 വരെ കുട്ടികൾ  ബോൾപേന വാർഡ് മെംബെർക്കു കൈമാറി 'മഷിപ്പേന സമ്പൂർണ വിദ്യാലയം " പ്രഖ്യപനം നടത്തി.7- ക്ലാസ്സുകാർക്ക് മഷിപ്പേന വിതരണം ചെയ്തു.












Monday, 6 March 2017

 ജില്ലാ ദന്താരോഗ്യ മെഡിക്കൽ ക്യാമ്പ് 

29 .11 .2016 ന് സ്കൂൾ ആരോഗ്യ ക്ളബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് - ദന്താരോഗ്യ വിഭാഗത്തിലെ ഡോക്ടർസ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പിനോടനുബന്ധിച്ചു ദന്തരോഗങ്ങളൂം സംരക്ഷണവും എന്ന വിഷയത്തിൽ ഡോ .കെ .വി.സ്മിത ക്ലാസ്സെടുത്തു.കിനാനൂർ കരിന്തളം പഞ്ചായത്തംഗം കെ.പി.ചിത്രലേഖ ഉൽഘാടനം നിർവഹിച്ചു.സീനിയർ അസ്സി . ഇ.വി.ശൈലജ അധ്യക്ഷത വഹിച്ചു.
                   യു .പി.ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ദന്ത പരിശോധന നടത്തി.കൂടുതൽ ചികിത്സ വേണ്ടിവരുന്നവർക്കു ജില്ലാ ആരോഗ്യ ആശുപത്രിയിലേക് എത്താനുള്ള നിർദേശം നൽകി.



Friday, 20 January 2017

                സബ്ജില്ലാ തല മേളകൾ 
സബ്ജില്ലാ തല പ്രവർത്തിപരിചയ, ഗണിത-ശാസ്ത്രമേള കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളിയിലും കായികമേള സെന്റ് ജോൺസ് എച് .എസ്സ് .എസ്സ് പാലാവയൽ,കലാമേള തോമാപുരം എച്ഛ് .എസ്സ് .എസ്സ് ലും നടന്നു.എല്ലാ സബ്ജില്ലാ മേളകളിലും യഥാക്രമം കുട്ടികളെ പങ്കെടുപ്പിച്ചു.
        ജില്ലാമേളകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ... 
പ്രവർത്തിപരിചയ മേള എൽപി  
കുടനിർമ്മാണം           - അളകനന്ദ കെ.എസ്   iii
നെറ്റ്‌ നിർമാണം               - ജിനേഷ്.  iv 
വയറിങ്                               - കാർത്തിക്.കെ   ii  
യുപി വിഭാഗം  
മരപ്പണി                              - കൃഷ്ണപ്രസാദ്‌.കെ    vii 
ഫാബ്രിക് പെയിന്റിംഗ്       - അഭിമന്യു. സി.കെ   vi 
വെജിറ്റബിൾ പ്രിന്റിങ്          -  അനാമിക  vi 
വയറിങ്                                 -  ആൽവിൻ ജോസഫ്  v 
കുടനിര്മാണം                      - സൂര്യനാഥ്.പി   v
അഗര്ബത്തി നിർമാണം     - ജിഷ്ണു.പി      vii  
ശാസ്ത്രമേള യുപി  
വർക്കിംഗ് മോഡൽ              - അമൃത.കെ 
                                                      അഭിനന്ദ്.കെ 
സാമൂഹ്യ ശാസ്ത്രമേള എൽപി  
സ്റ്റിൽ മോഡൽ                        - നിവേദിത.കെ , പ്രണവ്.എം 
സ്റ്റിൽ മോഡൽ യു.പി              - ഏഞ്ചൽ സജു , ശ്രീലക്ഷ്മി.
ഗണിത ശാസ്ത്ര മേള  
പസ്സിൽ                                        - അഭിജിത് ബാബു 
കലാമേള  
കുച്ചുപ്പുടി                                      - അക്ഷയ.ബി 
ഒപ്പന                                            - മൃദുല മനോജ് & പാർട്ടി 
സംസ്കൃതോത്സവം  
കവിതരചന                                - നന്ദന കൃഷ്ണൻ 
പദ്യം  ചൊല്ലൽ                           - ആദിത്യൻ പ്രമോദ്      
                                                      ശിശു ദിനം 
നവംബര് 14 ശിശുദിനാഘോഷം സ്കൗട്ട്സ് &ഗൈഡ്സ് ന്റെ നേതൃത്വത്തിൽ നടത്തി.പരിപാടിയിൽ ട്രൂപ് ലീഡർ ഷാരോൺ ഷാജി സ്വാഗതം പറഞ്ഞു.നെഹ്രുവിന്റെ വേഷമിട്ട നിതീഷ  ബിനു കുട്ടികളുമായി അഭിമുഖം നടത്തി .നെഹ്രുവിന്റെ ജനനം,കുട്ടിക്കാലം,വിദ്യാഭ്യാസം,സ്വാതന്ത്ര്യസമരാനുഭവങ്ങൾ എന്നിവ അഭിമുഖത്തിലൂടെ കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചുവെന്നത് ശ്രദ്ധേയമായി...ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും സമ്മാനപ്പൊതി നൽകി ബാപ്പുജിക്ക് കുട്ടികളോടുള്ള സ്നേഹസന്ദേശം നൽകി.പരിപാടിയിൽ ഹെഡ്മാസ്റ്റർ,ബിന്ദുടീച്ചർ ,ജിജോമാഷ് എന്നിവർ സംസാരിച്ചു.
    മൃഗ സംരക്ഷണ  വകുപ്പിന്റെ നേതൃത്വത്തിൽ -                     യുപി കുട്ടികൾക്കായുള്ള-
           മുട്ടക്കോഴി വിതരണം..നവമ്പർ 8 
മൃഗസംരക്ഷണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂൾ കുട്ടികൾക്കായുള്ള മുട്ടക്കോഴി വിതരണം പദ്ധതി 8 / 11 / 16 നു സ്കൂളിൽ നടന്നു.വിതരണോൽഘാടനം വാർഡ് മെമ്പർ കെ.പി.ചിത്രലേഖ നിർവഹിച്ചു.യോഗത്തിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി.മൃഗഡോക്ടർ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.150 മുട്ടക്കോഴികളാണ് വിതരണം ചെയ്തത്.
                              നവംബർ 1 
                        കേരളപ്പിറവി ദിനം 
നവംബർ 1 കേരളപ്പിറവി ദിനത്തിൽ "കേരളത്തെ അടുത്തറിയാൻ " പരിപാടിക്ക് തുടക്കമായി.ഓരോ ക്ലാസ്സിലും പരമാവധി വിവരങ്ങളും ചിത്രങ്ങളുംശേഖരിച്ചുകൊണ്ട് മാഗസിൻ തയ്യാറാക്കി..മാഗസിന്റെ പ്രകാശനത്തോടൊപ്പം എൽപി/ യുപി തലത്തിൽ കേരളത്തെക്കുറിച്ചുള്ള പ്രസംഗം ,ഗാനങ്ങൾ  എന്നിവയുടെ അവതരണം നടന്നു.കേരളവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തി ..

Thursday, 19 January 2017

സുരേഷ് സ്മാരക എൻഡോവ്മെന്റ് വിതരണം
ഡി .വൈ,എഫ്,ഐ. നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗവും കരിന്തളം വില്ലേജ് സെക്രട്ടറിയുമായിരുന്ന സ.കെ.സുരേഷിന്റെ സ്മരണയ്ക്ക് ഡി .വൈ,എഫ്,ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്ക് നൽകി വരുന്ന എൻഡോവ്മെന്റ് ഈ വര്ഷം നമ്മുടെ സ്കൂളിനാണ് ലഭിച്ചത്.എൻഡോവ്മെന്റ് വിതരണ ചടങ്ങു് ഒക്ടോബർ 17 നു വൈകുന്നേരം 3  മണിക്ക് 
 ഡി .വൈ,എഫ്,ഐ കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.പി.ദിവ്യ ഉത്‌ഘാടനം ചെയ്തു.ചടങ്ങിൽ ഡി .വൈ,എഫ്,ഐ. നേതാക്കൾ,രക്ഷിതാക്കൾ,അധ്യാപകർ,കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.


                                ഒക്ടോബർ  2 
                               ഗാന്ധി ജയന്തി 
ഗാന്ധി ജയന്തി ദിനത്തിൽ അസ്സംബ്ലിയിൽ ഗാന്ധി അനുസ്മരണം നടത്തി.  അനുസ്മരണ യോഗത്തിൽ  വിദ്യാർഥികൾ ,.പി.ടി.എ.കമ്മിറ്റി അംഗങ്ങൾ ,അധ്യാപകർ,എന്നിവർ പങ്കെടുത്തു.ശേഷം സ്കൂൾ പരിസരം വൃത്തിയാക്കി.യൂണിഫോമിലെത്തിയ സ്കൗട്ട് -ഗൈഡ് കുട്ടികൾ പരിപാടിക്ക് നേതൃത്വം നൽകി.

                 സ്കൂൾതല മേളകൾ
കല-കായിക പ്രവർത്തി പരിചയ മേളകളിൽ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിനും മികച്ച കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി സ്കൂളിൽ കല-കായിക-പ്രവർത്തി പരിചയ മേളകൾ നടത്തി..വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു.





                                      ഓണാഘോഷം 2016 
ഓണാഘോഷം 2016 വിപുലമായ രീതിയിൽ സ്കൂളിൽ ആചരിച്ചു..ഓണം-ബക്രീദ് ആഘോഷത്തിന് മുന്നോടിയായി മുഴുവൻ രക്ഷിതാക്കൾക്കും കൂടാതെ സന്നദ്ധസംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ ,സ്കൂളുമായി സഹകരിച്ചു വരുന്ന വ്യക്തികൾ തുടങ്ങിയവർക്കെല്ലാം ആശംസാ കാർഡുകൾ നൽകി .ഇത് പൊതുജനങ്ങളെ സ്കൂളുമായി ബന്ധപ്പെടുത്താൻ സഹായകമായി.സെപ്റ്റംബർ  9 ന് നടന്ന ഓണഘോഷ പരിപാടിയിൽ പൂക്കളമത്സരം ,ഓണക്കളികൾ, രക്ഷിതാക്കൾക്കുള്ള മത്സരങ്ങൾ ,കുട്ടികളുടെ കമ്പവലി എന്നിവ നടത്തി.മത്സരത്തിനിടയിൽ വേഷമണിഞ്ഞ എത്തിയ മാവേലിയും കൂട്ടുകാരും കൗതുകമായി.



Thursday, 3 November 2016

ജനയുഗം പത്രവിതരണം 

കുട്ടികളിൽ  പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ പത്രങ്ങളുടെ എണ്ണം കൂട്ടുന്നതിനായി സന്നദ്ധ സംഘടനകളും വ്യക്തികളും തയ്യാറാകുന്നു.നിലവിൽ സ്കൂളിൽ 5 പത്രമാണ് വരുന്നത്.അതോടൊപ്പം 3  ജനയുഗം പത്രം കോട്ടമടൽ ശ്രീ.സനൂപ് പെരിയാൽ ആണ് നൽകിയത്. ജനയുഗം പത്ര ഏജന്റ് എം.ശശിധരൻ സ്കൂൾ ലീഡർക്ക് പത്രം നൽകി വിതരണോൽഘാടനം നടത്തി .



സ്കൂൾ പ്രവർത്തിപരിചയ ശില്പശാല 05/ 09 / 2016 

 പ്രവർത്തിപരിചയ മേളയുടെ മുന്നോടിയായി കുട്ടികൾക്കു പരിശീലനം നൽകുന്നതിനായി പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.ഉഷ ടീച്ചർ (ജി.എൽ .പി.എസ് .പടന്നക്കാട് ),ജെ.പി.സർ വെള്ളരിക്കുണ്ട് എന്നിവരാണ് പരിശീലനം നൽകിയത്.ഫാബ്രിക് പെയിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിങ് ,പനയോല കൊണ്ടുള്ള ഉൽപ്പന്നം ,പാവ നിർമാണം എന്നെ ഇനങ്ങളിലാണ് പരിശീലനം നൽകിയത്.



Wednesday, 2 November 2016

തലമുറകളുടെ സംഗമവേദിയിൽ അധ്യാപക ദിനാഘോഷം 

ഗുരുസംഗമവും ഗുരുവന്ദനവുമായി...........

പൂർവ്വസൂരികളായ അധ്യാപക ശ്രേഷ്‌ഠർക് വരവേൽപ്പും വന്ദനവുമായി  ഒരുക്കി.അധ്യാപകദിനാഘോഷം വേറിട്ടതാക്കി. വിരമിച്ച പി.പദ്മനാഭൻ  മാസ്റ്റർ,പി.വി.കരുണാകരൻ മാസ്റ്റർ,ടി.വിജയമ്മ ടീച്ചർ,കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ.വി.കുഞ്ഞമ്പു മാസ്റ്റർ ,എ.എൽ.സാവിത്രിക്കുട്ടി ടീച്ചർ എന്നീ അധ്യാപകർ അധ്യാപന ജീവിതത്തിന്റെ മധുരമായ ഓർമ്മകൾ പങ്കുവെച്ചു.നാലു തലമുറകളുടെ പ്രതിനിധികളാണ് ഒരേ വേദിയിൽ ഒത്തുചേർന്നത്.സ്വാഗതഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി കുട്ടികൾ പൂർവകാല ഗുരുക്കന്മാരെ വേദിയിലേക്കു ആനയിച്ചു.തുടർന്ന് ഗുരുവന്ദന നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപനത്തിന്റെ, അധ്യാപകന്റെ മഹിമ വിളിച്ചോതുന്ന കലാപ്രകടനമായി ശില്പം മാറി.അനുസ്മരണ പ്രസംഗം ,കവിതാലാപനം എന്നിവ ശ്രദ്ധേയമായി.



ചിങ്ങം 1 . കർഷക ദിനം 

കര്ഷകദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും വിവിധതരം കൃഷികളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും മനസിലാക്കുന്നതിന് കുട്ടികൾ മികച്ച കര്ഷകനുമായി അഭിമുഖം നടത്തി.പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവായ ശ്രീ.കുഞ്ഞമ്പു പരപ്പയാണ് അഭിമുഖത്തിനെത്തിയത്.സ്കൂളിലെ ഭൂരിഭാഗം കുട്ടികളും അവരുടെ സ്വന്തം പച്ചക്കറി വിളയുമായാണ് സ്കൂളിലെത്തിയത്.വിവിധതരം ഇലകളും ,വാഴക്കാമ്പ്,കൂമ്പ് ,താളിന് തണ്ട് ,ചേനത്തണ്ട് ,തുടങ്ങിയ നടൻ സാധനങ്ങളും കുട്ടികൾ കൊണ്ടുവന്നത് കൗതുകമായി.36 ഓളം ഇനങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു .പ്രദര്ശനത്തിന് ശേഷം മാതൃസമിതിയുടെ സഹായത്തോ ടെ നാടൻ സദ്യ ഒരുക്കി കുട്ടികൾക്കു നൽകി.ഹരിതക്ലബ്‌ പ്രവർത്തനത്തിന് നേതൃത്വം നൽകി,




സ്വാതന്ത്ര്യ ദിനാഘോഷം 15/ 08/ 16 

സ്വാതന്ത്ര്യ ദിനാഘോഷം" ഭാരതയാത്ര " എന്ന പരിപാടിയുമായി വേറിട്ട അനുഭവമാക്കി തീർക്കുവാൻ സാധിച്ചു.ജമ്മുകശ്മീർ മുതൽ കേരളം വരെ 29 സംസ്ഥാനങ്ങളിലെ പുരുഷ-സ്ത്രീ വേഷത്തിൽ പ്ലക്കാർഡുകളുമായി കുട്ടികൾ റാലിയിൽ അണിനിരന്നു.വിവിധ സംസ്ഥാനങ്ങളിലെ 
ഭാഷ,വേഷം, കല, രാജ്യതലസ്ഥാനം,നദികൾ,വിനോദസഞ്ചാരകേന്ദ്രങ്ങൾ,കൃഷി, മറ്റു സവിശേഷതകൾ എന്നിവ വേദിയിൽ പിന്നണിഗാനത്തിന്റെ അകമ്പടിയിൽ കുട്ടികൾ അവതരിപ്പിച്ചു.ഇന്ത്യയുടെ വൈവിധ്യതയുടെ നേർക്കാഴ്ചയായി പരിപാടി മാറി.അസംബ്ലിയിൽ പതാകയുയർത്താൽ സ്വാതന്ത്ര്യ ദിനറാലി,ലഘു പ്രഭാഷണം,സ്വാതന്ത്ര്യ സമര സംഭവങ്ങൾ കോർത്തിണക്കി സംഗീത ശില്പം മാഗസിൻ,ദേശഭക്തിഗാനാലാപനം ,ചുമർപത്രിക എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തെ സമ്പന്നമാക്കി.

വിത്ത് വിതരണം 

ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കുട്ടികൾക്കു വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു.വിത്ത് വിതരണോത്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.യോഗത്തിൽ പി.ടി.എ.വൈസ് പ്രസിഡന്റ് അധ്യക്ഷനായി .മാതൃസമിതി  പ്രസിഡന്റ് രജനി സുരേശൻ ആശംസ നേർന്നു.വീട്ടിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നവരെ ഗൃഹസന്ദർശനം നടത്തി മികച്ച കുട്ടികര്ഷകനെ കണ്ടെത്തി അനുമോദിക്കാൻ തീരുമാനിച്ചു.


പി.ടി.എ.ജനറൽ ബോഡി യോഗം 29 / 07/ 16 

2016 - 17  വർഷത്തെ ജനറൽ ബോഡി യോഗം 29/ 07/ 16  നു ചേർന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷനായി .പഞ്ചായത്ത്  വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ പൊതുയോഗം ഉൽഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പിരിഞ്ഞുപോകുന്ന പി.ടി.എ.എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് വാർഡ് മെമ്പർ ഉപഹാരം നൽകി.ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റ് ആയി ടി.എ രവീന്ദ്രനും മാതൃസമിതി പ്രസിഡന്റ് ആയി രജനി സുരേശനും ചുമതലയേറ്റു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 26 / 07 2016 

       ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികളിലേക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളും പാലിച്ചുകൊണ്ട്‌ ക്ലാസ് ലീഡർ,സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.നാമനിർദേശ പത്രിക നൽകൽ ,സൂഷ്മപരിശോധന,പ്രചാരണ പ്രവർത്തനം ,വോട്ടെടുപ്പ്,വോട്ടെണ്ണൽ,ഫലപ്രഖ്യാപനം എന്നിവ നടന്നു.പ്രിസൈഡിങ് ഓഫീസർ,പോളിങ് ഓഫീസർ ഒഫീഷ്യൽസ് തുടങ്ങിയവരെല്ലാം കുട്ടികൾ തന്നെയായിരുന്നു.
സ്കൂൾ ലീഡറായി 6 ക്ലാസ്സിലെ അനഘ ബിജുവിനെ തെരഞ്ഞെടുത്തു.


 

Tuesday, 20 September 2016

ചാന്ദ്രദിന പരിപാടികൾ 

 ചാന്ദ്രദിനം  വളരെ സമുചിതമായികൊണ്ടാടി .അന്നേദിവസംതന്നെ ശാസ്ത്രക്ലബ് ഉദ്ഘാടനവും നടന്നു .ക്ലബ്ബിന്റെ ഉത്‌ഘാടനം തായന്നൂർ ഗവണ്മെന്റ് രസതന്ത്ര അദ്ധ്യാപകൻ ജോയ്‌സ് ജോസഫ് നിർവഹിച്ചു .ഹെഡ്മാസ്റ്റർ എ ആർ വിജയകുമാർ അധ്യക്ഷനായി .ജിജോ .പി .ജോസഫ് ,ബിന്ദു .എം .വി ,കുമാരി നിതീഷാ  ബിനു ,മാസ്റ്റർ അക്ഷയരാജ് എന്നിവർ സംസാരിച്ചു .ചാന്ദ്രയാത്രയിലൂടെ എന്ന വിഷയത്തിൽ ജോയ്‌സ് സാർ ക്ലാസ്സ് നയിച്ചു .ചാന്ദ്രമനുഷ്യൻ ,ഗ്രഹങ്ങളെ അറിയാം ,അംബിളിയമ്മാവൻ നൃത്ത ശിൽപ്പം എന്നിവ പരിപാടിയുടെ ഭാഗമായി .